ലണ്ടനിലെ ലെയ്ട്ടണിൽ നിന്നുള്ള ഒരു ഹെവി മെറ്റൽ സംഗീത സംഘമാണ് അയൺ മെയ്ഡൻ. 1975-ൽ ബേസ് ഗിറ്റാറിസ്റ്റ് ആയ സ്റ്റീവ് ഹാരിസ് ആണ് ഈ സംഘം ആരംഭിച്ചത്. ഇദ്ദേഹം അതിനുമുമ്പ് ജിപ്സീസ് കിസ്, സ്മൈലർ എന്നീ സംഗീത സംഘങ്ങളിലെ അംഗമായിരുന്നു. ഹെവി മെറ്റൽ വിഭാഗത്തിലെ ഏറ്റവും കൂടുതൽ വിജയം കൊയ്തതും സ്വാധീനം ചെലുത്തിയതുമായ സംഗീത സംഘങ്ങളിൽ ഒന്നാണ് അയൺ മെയ്ഡൻ. ഇവരുടെ 10 കോടി ആൽബങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര നേട്ടങ്ങൾക്കുള്ള ഐവർ നോവെല്ലോ പുരസ്കാരം 2002ൽ ഇര്ക്ക് ലഭിച്ചു. തിൻ ലിസ്സി, യുഎഫ്‌ഒ, വിഷ്ബോൺ ആഷ്, ഡീപ്പ് പർപ്പിൾ എന്നിവയാണ് അയൺ മെയ്ഡനെ സ്വാധീനിച്ച സംഗീത സംഘങ്ങൾ.

അയൺ മെയ്ഡൻ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംലെയ്ട്ടൺ, ഈസ്റ്റ് ലണ്ടൻ, ഇംഗ്ലണ്ട്
വർഷങ്ങളായി സജീവം1975 - present
ലേബലുകൾEMI, Sanctuary, Columbia, Portrait, Capitol, Epic, CMC International
അംഗങ്ങൾSteve Harris
Dave Murray
Nicko McBrain
Bruce Dickinson
Adrian Smith
Janick Gers
മുൻ അംഗങ്ങൾSee: Iron Maiden band members
"https://ml.wikipedia.org/w/index.php?title=അയൺ_മെയ്ഡൻ&oldid=2157457" എന്ന താളിൽനിന്ന് ശേഖരിച്ചത്