ഒന്നാം ലോകയുദ്ധത്തിന്റെ അവസാനഘട്ടത്തിൽ സഖ്യശക്തികളും ജർമൻ സേനയും തമ്മിൽ ഫ്രാൻസിലെ അമിയൻസിനു സമീപത്തുവച്ചു നടന്ന യുദ്ധത്തെയാണ് അമിയൻസ് യുദ്ധം എന്നു പറയുന്നത്. സഖ്യശക്തികൾക്ക് യു.എസ്. സഹായം ലഭിച്ചതിനാൽ അവർ ക്രമേണ മുന്നേറുകയായിരുന്നു. ഫ്രഞ്ചു ജനറലായ മാർഷൽ ഫെർഡിനൻഡ് ഫോഷ് (1851-1929) സഖ്യശക്തികളുടെ സർവസൈന്യാധിപനായി നിയമിക്കപ്പെട്ടിരുന്നു. ജനറൽ സർ ഡഗ്ളസ് ഹേഗ് (Sir Douglas Haig, 1861-1928) ആണ് ഈ യുദ്ധം സഖ്യശക്തികൾക്കുവേണ്ടി ആസൂത്രണം ചെയ്തത്. ജർമൻ സൈന്യാധിപനായ ജനറൽ ലുഡൻഡോർഫിന്റെ (Erich Friedrich Wilhelm von Ludendorf,1865 1937) നേതൃത്വത്തിൽ അമിയൻസ് എന്ന തന്ത്രപ്രധാനമായ പട്ടണം പിടിച്ചെടുക്കുകയായിരുന്നു ജർമൻ സേനയുടെ ലക്ഷ്യം. ഒരു വൻപിച്ച ജർമൻ സേനയ്ക്ക് മൂടൽമഞ്ഞിന്റെ മറവിൽ 40 കി.മീ. മുന്നേറുന്നതിന് സാധിച്ചു. അമിയൻസിൽനിന്ന് 16 കി.മീ. അകലെ ജർമൻ സേന എത്തിയപ്പോൾ സഖ്യശക്തികൾ സുസംഘടിതമായി അവരെ നേരിട്ടു. തുടർന്നുണ്ടായ യുദ്ധത്തിൽ ഇരുപക്ഷക്കാർക്കും ഒട്ടധികം നാശനഷ്ടങ്ങൾ സംഭവിച്ചു. എങ്കിലും സഖ്യശക്തികളുടെ ഒരു മുഖ്യകേന്ദ്രമായിരുന്ന അമിയൻസ് പിടിച്ചെടുക്കുന്നതിനു സാധിക്കാതെ ജർമൻ സൈന്യം പിൻവാങ്ങാൻ നിർബന്ധിതമായി. ഒന്നാംലോക യുദ്ധത്തിൽ ജർമനിയുടെ പരാജയത്തിന്റെ ആരംഭം കുറിച്ചത് ഈ യുദ്ധത്തോടെയാണ്. യുദ്ധചരിത്രത്തിൽ ജർമൻ സേനയുടെ കറുത്ത ദിനം ആരംഭിച്ചു എന്നായിരുന്നു ഈ പരാജയത്തെപ്പറ്റി ജർമൻ സൈന്യാധിപനായിരുന്ന ലുഡൻഡോർഫിന്റെ പ്രതികരണം.

അമിയൻസ് യുദ്ധം
ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗം
"അമിയൻസ്, പടിഞ്ഞാറിന്റെ താക്കോൽ" ആർഥർ സ്ട്രീറ്റൺ, 1918.
അമിയൻസ് യുദ്ധം, 1918.
തിയതി8–11 ഓഗസ്റ്റ് 1918 (പ്രധാന യുദ്ധം)
സ്ഥലംഅമിയൻസിനു കിഴക്ക്, പിക്കാർഡി, ഫ്രാൻസ്
ഫലംDecisive Entente victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഫ്രാൻസ് ഫ്രാൻസ്
 United Kingdom

 Australia
 Canada

 United States
 German Empire
പടനായകരും മറ്റു നേതാക്കളും
ഫ്രാൻസ് Ferdinand Foch
യുണൈറ്റഡ് കിങ്ഡം Sir Douglas Haig
ഓസ്ട്രേലിയ Sir John Monash
കാനഡ Sir Arthur Currie
United States John Pershing
ജർമൻ സാമ്രാജ്യം Georg von der Marwitz
ജർമൻ സാമ്രാജ്യം Erich Ludendorff
ശക്തി
12 French divisions
5 Australian divisions
4 Canadian divisions
3 British divisions
1 American division
1,900 aircraft
532 tanks[1]
10 active divisions
4 reserve divisions
365 aircraft[1]
നാശനഷ്ടങ്ങൾ
22,200 dead, wounded, or missing24,000 dead, wounded, or missing
50,000 captured

രണ്ടാംലോക യുദ്ധകാലത്ത് അമിയൻസ് പട്ടണം ജർമൻ സേന (1940) കീഴടക്കി വൻപിച്ച നാശനഷ്ടങ്ങൾ വരുത്തി. 1944 ആഗ.-ൽ സഖ്യകക്ഷികളിൽപെട്ട ഇംഗ്ളീഷു സൈന്യം ജർമൻകാരിൽനിന്നും ഈ നഗരം വിമോചിപ്പിച്ചു.

അവലംബം തിരുത്തുക

  1. 1.0 1.1 Kearsey pgs. 2-3

പുറംകണ്ണി തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമിയൻസ് യുദ്ധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമിയൻസ്_യുദ്ധം&oldid=1695424" എന്ന താളിൽനിന്ന് ശേഖരിച്ചത്