ബംഗ്ലാദേശിന്റെ ഇരുപതാമത്തെയും ഇരുപത്തൊന്നാമത്തെയും പ്രസിഡന്റായിരുന്നു അബ്ദുൽ ഹമീദ് (ജനനം : 1 ജനുവരി 1944). 2013 ഏപ്രിൽ 24 മുതൽ 2023 ഏപ്രിൽ 23 വരെ രണ്ടു വട്ടം ചുമതല വഹിച്ചു. ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തിയാണദ്ദേഹം [2].

അബ്ദുൽ ഹമീദ്
അബ്ദുൽ ഹമീദ്
ബംഗ്ലാദേശിന്റെ പ്രസിഡന്റ്
ഓഫീസിൽ
24 April 2013 – 24 April 2023
പ്രധാനമന്ത്രിഷേയ്ഖ് ഹസീന
മുൻഗാമിസില്ലുർ റഹ്മാൻ
പിൻഗാമിമുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പ
സ്പീക്കർ
ഓഫീസിൽ
25 January 2009 – 24 April 2013
മുൻഗാമിബാരിസ്റ്റർ
ഡെപ്യൂട്ടി സ്പീക്കർ
ഓഫീസിൽ
1996–2001
മുൻഗാമിഎൽ.കെ. സിദ്ദിഖി
പിൻഗാമിMd. Akhtar Hameed Siddiqui
വ്യക്തിഗത വിവരങ്ങൾ
ജനനം (1944-01-01) 1 ജനുവരി 1944  (80 വയസ്സ്)
Kamalpur, Mithamoin, Kishoreganj District, British India (now Bangladesh)
രാഷ്ട്രീയ കക്ഷിഅവാമി ലീഗ്
മറ്റ് രാഷ്ട്രീയ
അംഗത്വം
Grand Alliance (2008–present)
പങ്കാളിRashida Hamid[1]
അൽമ മേറ്റർധാക്ക സർവകലാശാല

അവാമി ലീഗ് പാർട്ടി 2013-ൽ ഐകകണ്ഠ്യേയേനയാണ് ഹമീദിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. രണ്ടുവട്ടം പാർലമെൻറ് സ്പീക്കർ പദവി അലങ്കരിച്ചിട്ടുള്ള അബ്ദുൽ ഹമീദ് 1986 മുതൽ ഏഴുതവണ പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[3]

ജീവിതരേഖ തിരുത്തുക

ബംഗ്ലാദേശിലെ കമാൽപൂർ ഗ്രാമത്തിൽ മുഹമമ്മദ് തായേബുദീന്റെയും തൊമീസാ ഖാതൂനിന്റെയും മകനായി ജനിച്ചു. നിയമ ബിരുദധാരിയാണ്. അഭിഭാഷകനായി നിരവധി വർഷങ്ങൾ പ്രാക്ടീസ് ചെയ്തു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രവർത്തകനായി.1996 ൽ ഡെപ്യൂട്ടി സ്പീക്കറായും 2001 ൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. 2009 ൽ ദേശീയ അസംബ്ലിയുടെ സ്പീക്കറായി.

പ്രസിഡൻറ് തിരുത്തുക

2013 മാർച്ച് 20ന് പ്രസിഡൻറ് സില്ലുർ റഹ്മാൻ അന്തരിച്ചതോടെയാണ് ഹമീദിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്.[4] 2013 ഏപ്രിൽ 24ന് ചുമതലയേറ്റു.

വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018 ഏപ്രിൽ 24ന് രണ്ടാം തവണയും പ്രസിഡൻറായി ചുമതലയേറ്റു. 2023 ഏപ്രിൽ 23ന് കാലാവധി അവസാനിച്ചു. ബംഗ്ലാദേശ് ഭരണഘടന പ്രകാരം ഒരാൾക്ക് രണ്ടുവട്ടം മാത്രമേ പ്രസിഡൻറ് സ്ഥാനത്ത് തുടരുവാൻ കഴിയൂ. പിൻഗാമിയായ മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പ പിറ്റേന്ന് ചുമതലയേറ്റു.[5]

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Eight receive Independence Awards". bdnews24.com. 2013-03-25. Retrieved 2013-04-21.
  2. The tenure of incumbent Hamid, the longest-serving president of Bangladesh, will end on April 23, and according to the Constitution, he cannot hold a third term. -- PTI/ Hindustan Times- , Feb 14, 2023
  3. "അബ്ദുൽഹമീദ് ബംഗ്ലാദേശ് പ്രസിഡൻറ്". മാതൃഭൂമി. 23 ഏപ്രിൽ 2013. Archived from the original on 2013-04-23. Retrieved 23 ഏപ്രിൽ 2013.
  4. "Bangladesh president Zillur Rahman dies in Singapore". Firstpost.
  5. Bangladesh Prime Minister Sheikh Hasina, cabinet members, and hundreds of distinguished guests attended the oath-taking ceremony of Mohammed Shahabuddin. Shahabuddin replaced Md Abdul Hamid, whose tenure as Bangladesh's President ended on Sunday. - ANI , Apr 24, 2023

പുറം കണ്ണികൾ തിരുത്തുക


Persondata
NAME Abdul Hamid
ALTERNATIVE NAMES
SHORT DESCRIPTION Politician, President of Bangladesh
DATE OF BIRTH 1 January 1944
PLACE OF BIRTH Mithamoin, Kishoreganj District, Assam, British India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_ഹമീദ്&oldid=3998967" എന്ന താളിൽനിന്ന് ശേഖരിച്ചത്