ബി.സി. 2-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു യവനശില്പിയായിരുന്നു അപ്പോളോണിയ്സ് (ട്രാലസ്). ഏഷ്യാമൈനറിൽ കരിയ എന്ന സ്ഥലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. തന്റെ സഹോദരനായ ടാറിസ്കസുമായി സഹകരിച്ച് ഫാർനസ് ബുൾ[1] (Farnes Bull) എന്നറിയപ്പെടുന്ന വെണ്ണക്കൽ പ്രതിമ നിർമിച്ചു. സീത്തുസും ആംഫിയോണും ചേർന്നു പ്രതികാരോജ്വലനായ ഡിർസയെ ഒരു കാട്ടുകാളയുടെ കൊമ്പിൽ കെട്ടിയിടുന്നതാണ് ഇതിലെ പ്രതിപാദ്യം.

ഫാർനസ് ബുൾ വെണ്ണക്കൽ പ്രതിമ

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-30. Retrieved 2011-10-24.

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോളോണിയസ് (ട്രാലസ്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പോളോണിയസ്_(ട്രാലസ്)&oldid=3623234" എന്ന താളിൽനിന്ന് ശേഖരിച്ചത്