അപ്പോത്തിക്കിരി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

2014-ലെ ഒരു മലയാളഭാഷാ മെഡിക്കൽ ത്രില്ലർ ചിത്രമാണ് അപ്പോത്തിക്കിരി. മാധവ് രാമദാസൻ സംവിധാനം ചെയ്ത[1][2][3] ഈ ചിത്രം, അറമ്പൻകുടിയിൽ സിനിമാസിന്റെ ബാനറിൽ ജോർജ്ജ് മാത്യുവും ബേബി മാത്യുവും ചേർന്നാണ് നിർമ്മിച്ചത്. സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി, അഭിരാമി (10 വർഷത്തെ ഇടവേളയ്ക്ക് ശേഷം), മീരാ നന്ദൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

അപ്പോത്തിക്കിരി
സംവിധാനംമാധവ് രാമദാസൻ
നിർമ്മാണംഡോ ജോർജ് മാത്യു
ഡോ ബേബി മാത്യു
സ്റ്റുഡിയോഅറമ്പൻകുടിയിൽ സിനിമാസ്
വിതരണംടൈം ആഡ്സ് റിലീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം138 മിനിറ്റ്

45-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഇന്ദ്രൻസിനും നിർമ്മാതാവ് ഡോ. ജോർജ്ജ് മാത്യുവിനും വേണ്ടി ഈ ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.  

സ്വീകരണം തിരുത്തുക

സുരേഷ് ഗോപിയുടെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ട് റെഡ്ഡിഫ് മൂവീസിന്റെ പരേഷ് സി പാലിച്ച ചിത്രം മികച്ചതാക്കാമായിരുന്നുവെന്ന് കുറിച്ചു.[4] ഇന്റർനാഷണൽ ബിസിനസ് ടൈംസിന്റെ VP നിസി, അപ്പോത്തിക്കിരി നിർബന്ധമായും കാണേണ്ട ഒന്നാണെന്ന് എഴുതി. ജയസൂര്യയുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.

അവലംബം തിരുത്തുക

  1. "Suresh Gopi, Jayasurya, Asif Ali In Apothecary - Oneindia Entertainment". entertainment.oneindia.in. 6 February 2014. Archived from the original on 29 August 2014. Retrieved 2014-05-24.
  2. "'Apothecary' Movie First Look Poster - Malayalam Movie News". indiaglitz.com. Archived from the original on 29 August 2014. Retrieved 2014-05-24.
  3. "Meera-Jayasurya to play a couple in Apothecary - The Times of India". timesofindia.indiatimes.com. Archived from the original on 5 April 2014. Retrieved 2014-05-24.
  4. C Palicha, Paresh. "Review: Apothecary could have been better". Rediff.com. Retrieved 11 February 2015.