അന്വേഷിപ്പിൻ കണ്ടെത്തും

ഒരു‌‌ മലയാള ചലച്ചിത്രം

2024-ൽ പുറത്തിറങ്ങിയ മലയാള പോലീസ് പ്രൊസീജറൽ ഡ്രാമ ചലചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും ( transl. നിങ്ങൾ എന്തെങ്കിലും അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾ കണ്ടെത്തും ). ഡാർവിൻ കുര്യാക്കോസ് [1] സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥാരചന ജിനു വി എബ്രഹാം നിർവ്വഹിചച്ചിരിക്കുന്നു . [2] ഡാർവിൻ കുര്യാക്കോസും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. [3] ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, സാദിഖ്, അസീസ് നെടുമങ്ങാട്, ബാബുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അന്വേഷിപ്പിൻ കണ്ടെത്തും
നിർമ്മാണം
  • Darwin Kuriakose
  • Dolwin Kuriakose
സ്റ്റുഡിയോYoodlee Films
Theatre of Dreams
ഭാഷMalayalam

കഥാസാരം തിരുത്തുക

എസ്ഐ ആനന്ദ് നാരായണൻ അന്വേഷിക്കുന്ന ബന്ധമില്ലാത്ത രണ്ട് കൊലക്കേസുകളെ ചുറ്റിപ്പറ്റിയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ വികസിക്കുന്നത്. കേസുകൾ ഒത്തുതീർപ്പായിട്ടും കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇയാൾ എത്തിച്ചേരുന്നത്. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.

അഭിനേതാക്കൾ തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "'Tovino's increased market value has benefited 'Anveshippin Kandethum': Director Darwin Kuriakose". The New Indian Express.
  2. "Anweshippin Kandethum". Times Of India.
  3. "Tovino Thomas' Anweshippin Kandethum gets U/A certificate". The New Indian Express (in ഇംഗ്ലീഷ്). Retrieved 2024-02-15.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക