അത്താതുർക്ക് അണക്കെട്ട്

തുർക്കിയിലെ യൂഫ്രട്ടിസ് നദിക്കു കുറുകേയുള്ള ഒരു അണക്കെട്ടാണ് അത്താതുർക്ക് അണക്കെട്ട്


തുർക്കിയിലെ യൂഫ്രട്ടിസ് നദിക്കു കുറുകേയുള്ള ഒരു അണക്കെട്ടാണ് അത്താതുർക്ക് അണക്കെട്ട്. വൈദ്യുത നിർമ്മാണവും ജലസേചനവും ലക്ഷ്യമിട്ട് 1983ൽ നിർമ്മാണമാരംഭിച്ചു. 1990ൽ പൂർത്തിയാക്കുകയും ചെയ്തു. ക്രബാബ എന്നായിരുന്നു ആദ്യ പേര്. തുർക്കി സ്ഥാപകനായ മുസ്തഫ കമാലിനോടുള്ള ആദരവിൽ പിന്നീട് പേര് മാറ്റുകയായിരുന്നു. അണക്കെട്ടിന്റെ ഉയരം 168 മീറ്ററാണ്. ഒരു കിലോമീറ്ററിലേറെ നീളവും. അയ്യായിരം കോടിയിലധികം ചിലവിട്ട് നിർമ്മിച്ച് ഈ അണക്കെട്ടിൽ നിന്ന് 2400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

അത്താതുർക്ക് അണക്കെട്ട്
നിർദ്ദേശാങ്കം37°28′54″N 38°19′03″E / 37.48167°N 38.31750°E / 37.48167; 38.31750
Atatürk Dam is located in Turkey
Atatürk Dam
Atatürk Dam