അതുൽ ചിറ്റ്നിസ്
സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തെ ശ്രദ്ധേയനായ സാങ്കേതിക വിദഗ്ദ്ധനായിരുന്നു അതുൽ ചിറ്റ്നിസ് (ജ. ഫെബ്രുവരി 20, 1962 - മ. ജൂൺ 3, 2013). ജർമ്മനിയിൽ ജനിച്ച ഇന്ത്യക്കാരാനായ ഇദ്ദേഹം ഇന്ത്യയിലെ ആദ്യകാല ലിനക്സ് ഉപയോക്തൃ കൂട്ടായ്മയായ 'ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന്റെ' (FOSS.IN) സ്ഥാപകനായിരുന്നു. 'ലിനക്സ് ബാംഗ്ലൂർ' എന്ന പേരിൽ ആരംഭിച്ച ഈ കൂട്ടായ്മ സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തെ ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായി വളർന്നു. ഇന്ത്യയെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഭൂപടത്തിൽ എത്തിച്ചത് ഇദ്ദേഹമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു. [1].
അതുൽ ചിറ്റ്നിസ് | |
---|---|
ജനനം | |
മരണം | 3 ജൂൺ 2013 | (പ്രായം 51)
ദേശീയത | ഇന്ത്യ |
തൊഴിൽ | Technology Mentor, Writer, Public Speaker |
അറിയപ്പെടുന്നത് | FOSS.IN, FOSS & mobile computing |
ജീവിതപങ്കാളി(കൾ) | Shubha |
കുട്ടികൾ | Geetanjali |
വെബ്സൈറ്റ് | atulchitnis |
കർമ്മ മേഖല തിരുത്തുക
1989 -ൽ ചിറ്റ്നിസ്, തന്റെ ഡാറ്റാ വിനിമയ സോഫ്റ്റ്‌വെയറിന്റെ വികസനത്തിന്റെ ഭാഗമായി സിക്സ് (CiX) എന്ന ഒരു ബുള്ളറ്റിൻ ബോർഡ് സംവിധാനം ആരംഭിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓൺലൈൻ സർവ്വീസായി വിശേഷിപ്പിക്കപ്പെടുന്ന ഇത് അദ്ദേഹത്തിന്റെ സൈബർ നെറ്റ് (CyberNet) എന്ന ഉത്പന്നത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് വികസിപ്പിച്ചത്. അനവധി നവാഗതർ ഈ സംവിധാനം വഴിയാണ് ഓൺലൈൻ വിവരവിനിമയം, സാമൂഹ്യ കൂട്ടായ്മകളുടെ രൂപീകരണം തുടങ്ങിയ മേഖലകളിൽ പിച്ചവെച്ചത് [2] [3]
ചിത്രങ്ങൾ തിരുത്തുക
-
2009ലെ ഫോസ്.ഇൻ ൽ സംസാരിക്കുന്നു
-
വിക്കിപീഡിയ സ്ഥാപകനായ ജിമ്മി വെയിൽസിനൊപ്പം
അവലംബം തിരുത്തുക
- ↑ ഹി പുട് ഇന്ത്യ ഓൺ ഓപ്പൺ സോഫ്റ്റ്‌വെയർ മാപ്പ്
- ↑ ദി ബി.ബി.എസ് ഡോക്യുമെന്ററി ലൈബ്രറി
- ↑ റീഡിഫ് ഗൈഡ് റ്റു ദി നെറ്റ്:ഫീച്ചേഴ്സ്:ദി വേ വി വെയർ