കഞ്ഞി വാർക്കാൻ കലത്തിൻറെ വായ്‌വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപ്പുപലക അഥവാ അടപലക. ചില പ്രദേശങ്ങളിൽ അടച്ചുവാറ്റി എന്നും ഇതിനു പേരുണ്ട്. പ്ലാവിൻറെ തടിയാണ് സാധാരണ ഇതിനുപയോഗിക്കുന്നത്. തടി താപവാഹിയല്ലാത്തത് കൊണ്ട് അടപലക ഏതുചൂടിലും കൈകാര്യം ചെയ്യാൻ പ്രയാസമില്ല. പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങൾ മൂടിവയ്ക്കുന്നതിനുള്ള പലകക്കും അടപലക എന്നു പറയാറുണ്ട്.

അടപലക

വൃത്താകൃതിയിൽ നേരേമുകളിൽ കൈപിടിയുള്ള അടപലക പാത്രം മൂടിവൈക്കുന്നതിനും, ദീർഘവൃത്താകൃതിയിൽ രണ്ടുവശവും കൈപിടിയോട് കൂടിയവ കഞ്ഞിവെള്ളം വാർക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ ഇനത്തിന് ദേശഭേദമനുസരിച്ച് 'അടച്ചുവാറ്റി', 'അടച്ചുവാറ', 'അടച്ചൂറ്റി എന്നിങ്ങനെ പല പേരുകൾ പറയാറുണ്ട്.

അരികുകളിലും കൈപിടിയിലും ചിത്രപ്പണികള് ‍ചെയ്ത് കലാഭംഗിയോടെ നിർമിച്ച അടപലകകൾ ഇന്നും പ്രചാരത്തിലുണ്ട്. കളിമണ്ണുകൊണ്ട് നിർമിച്ച അടപ്പുചട്ടിയും അലൂമിനിയംകൊണ്ടുള്ള അടപ്പുകളും പകുതിഭാഗത്തു ചെറിയ ദ്വാരങ്ങളുള്ള അലൂമിനിയം ചിപ്പിലികളും അടപലകയുടെ സ്ഥാനത്ത് ഇപ്പോൾ പ്രചാരത്തിൽ ഇരിക്കുന്നു.

അടച്ചൂറ്റിചമ്മന്തി തിരുത്തുക

 
അടപലക ഉപയോഗത്തിൽ

അടപ്പുപലകയിലുണ്ടാക്കുന്ന ചമ്മന്തി അടച്ചൂറ്റിചമ്മന്തി എന്നറിയപ്പെടുന്നു. ചുവന്നുള്ളി, കാന്താരിമുളക്, വാളൻപുളി, ഉപ്പ് എന്നിവ പലകയിൽ വച്ച് കൈ കൊണ്ടോ, തവി കൊണ്ടോ നന്നായി ഞെരുടി വെള്ളവും ശേഷം പച്ച വെളിച്ചെണ്ണയും ചേർത്താണ് അടച്ചൂറ്റി ചമ്മന്തി ഉണ്ടാക്കുന്നത്. പുഴുക്ക് ഭക്ഷണം (ചേമ്പ്, കപ്പ, ചേന) സാധാരണമായിരുന്ന പഴയ പഞ്ഞ കാലങ്ങളിൽ കർ‍ഷകരുടെ പ്രീയ വിഭവമായിരുന്നു അടച്ചൂറ്റിയീൽ പെട്ടെന്നുണ്ടാക്കുന്ന അടച്ചൂറ്റിചമ്മന്തി.

"https://ml.wikipedia.org/w/index.php?title=അടപലക&oldid=1788751" എന്ന താളിൽനിന്ന് ശേഖരിച്ചത്