അജി നദി (ഗുജറാത്ത്)

ഇന്ത്യയിലെ നദി

ഗുജറാത്ത്‌ സംസ്ഥാനത്തെ സൗരാഷ്ട്ര പ്രദേശത്തെ പ്രധാന നദികളിൽ ഒന്നാണ് അജി നദി. രാജ്കോട്ട് നഗരത്തിൻറെ പ്രധാന ജലസ്രോതസ്സെന്നു വിളിക്കപ്പെടുന്ന അജി നദി രാജ്കോട്ട് നഗരത്തെ കിഴക്ക് പടിഞ്ഞാറു ഭാഗങ്ങളായി വിഭജിക്കുന്നു[2]. അജി നദിയിൽ നാലു ഡാമുകളുണ്ട്. കൃഷി, കുടിവെള്ളം എന്നീ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇതിലെ വെള്ളം ഉപയോഗിക്കുന്നത്.

അജി നദി
View of river basin from railway bridge at Rajkot
Countryഇന്ത്യ
Stateഗുജറാത്ത്
Regionസൗരാഷ്ട്ര
Districtരാജ്കോട്ട് ജില്ല, ജാംനഗർ ജില്ല
Cityരാജ്കോട്ട്
Physical characteristics
പ്രധാന സ്രോതസ്സ് ജസ്ദാൻ പർവ്വതനിരകൾ, രാജ്കോട്ട് ജില്ല, ഗുജറാത്ത്, ഇന്ത്യ
നദീമുഖംGulf of Kutch, Arabian Sea
Ranjitpara,[1] Jamnagar, Gujarat, India
22°57′35″N 70°26′20″E / 22.9597139°N 70.438762°E / 22.9597139; 70.438762
നീളം164 km (102 mi)
നദീതട പ്രത്യേകതകൾ
പോഷകനദികൾ
  • Left:
    ന്യാരി നദി
രാജ്കോട്ടിലൂടെ ഒഴുകുന്ന അജി നദിയുടെ ഒരു ഏരിയൽ ചിത്രം

ജലസംഭരണികൾ തിരുത്തുക

  • രാജ്കോട്ട് - അജി I റിസർവോയർ [3]
  • രാജ്കോട്ട് - അജി II റിസർവോയർ [4]
  • പഡാധാരി - അജി III റിസർവോയർ [5]
  • ജോധിയ - അജി IV റിസർവോയർ [6]

ശുദ്ധീകരണ പദ്ധതി തിരുത്തുക

അജി നദി ശുദ്ധീകരിക്കുന്നതിനും നദിയുടെ ഇരുഭാഗത്തും മതിലുകൾ നിർമ്മിക്കുന്നതിനും വൃക്ഷങ്ങൾ പിടിപ്പിക്കുന്നതിനും വേണ്ടി രാജ്കോട്ട് മുൻസിപ്പൽ കോർപ്പറേഷൻ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. സർദാർ, ഹിൻഗോൾഗധ് എന്നീ കുന്നിൻ പ്രദേശങ്ങളിൽ നിന്ന് ആരംഭിക്കുന്ന നദിക്ക് 250 കിലോമീറ്റർ നീളമുണ്ട്, അത് പിന്നീട് ഗൾഫ്‌ ഓഫ് കച്ചിലേക്ക് ഒഴുകുന്നു. അജി നദിയുടെ ചില പ്രധാന ഉപനദികൾ അട്ട്കോട്ടിനടുത്ത് സർദാർ കുന്നുകളിൽ നിന്നാരംഭിക്കുന്ന ന്യാരി, ഖോകൽദാദി, ഭാൻകുടി എന്നിവയാണ്. അജി നദിയിൽ ചില പ്രധാന ജലസേചനപദ്ധതികളുണ്ട്, എന്നാൽ അവയിലൊന്നും ജലസേചനത്തിനായി കനാലുകൾ ഉപയോഗിക്കുന്നില്ല.

എന്നാൽ അടുത്തിടെ ജൂൺ 2017ൽ, സൗനി യോജനയുടെ ഭാഗമായി രാജ്കോട്ടിനടുത്ത് അജി ഡാം നിറയ്ക്കുന്നത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തിരുന്നു. സൗരാഷ്ട്ര നർമദ അവതരൺ ഇറിഗേഷൻ എന്നതാണ് സൗനിയുടെ പൂർണ്ണരൂപം. നർമദയിലെ സർദാർ സരോവർ ഡാമിൽ നിന്നും പൈപ്പ്ലൈനുകൾ വഴി സൗരാഷ്ട്രയിലെ ഡാമുകൾ നിറയ്ക്കുന്ന പദ്ധതിയാണിത്[1].

പരാമർശങ്ങൾ തിരുത്തുക

 

  1. "Mouth Location Archived 31 December 2007 at the Wayback Machine.", Retrieved on 14 January 2008
  2. "Rajkot and Aji River Archived 24 December 2007 at the Wayback Machine.", Retrieved on 14 January 2008
  3. "Aji I Dam D06235". India-WRIS. Archived from the original on 30 December 2018. Retrieved 29 December 2018.
  4. "Aji II Dam D02457". India-WRIS. Archived from the original on 30 December 2018. Retrieved 29 December 2018.
  5. "Aji III Dam D02620". India-WRIS. Archived from the original on 30 December 2018. Retrieved 29 December 2018.
  6. "Aji IV Dam D03151". India-WRIS. Archived from the original on 30 December 2018. Retrieved 29 December 2018.
"https://ml.wikipedia.org/w/index.php?title=അജി_നദി_(ഗുജറാത്ത്)&oldid=3540832" എന്ന താളിൽനിന്ന് ശേഖരിച്ചത്