അരേസി സസ്യകുടുംബത്തിലെ ഇലച്ചെടികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന സസ്യസമൂഹമാണ് അഗ്ലോനിമ (ആംഗലേയം :Aglaonema). ഏഷ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ ജന്മദേശമായ ഇത് ഒരു അലങ്കാരച്ചെടിയായി വളർത്തുന്നു.

അഗ്ലോനിമ
Aglaonema commutatum
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Alismatales
Subfamily: Aroideae
Tribe: Aglaonemateae
Genus: Aglaonema
Schott

സവിശേഷതകൾ തിരുത്തുക

ഏകദേശം ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന അലങ്കാരസസ്യമാണിത്. മണ്ണി നേരിയ നനവുള്ള പ്രദേശങ്ങളിൽ വളരാൻ ഇഷ്ടപ്പെടുന്ന ഈ സസ്യം നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലും ഭാഗീകമായി തണൽ ലഭിക്കുന്ന സ്ഥലങ്ങളിലും വളർത്താവുന്നതാണ്.

കൃഷിരീതി തിരുത്തുക

ചുവട്ടിൽ നിന്നും ഉണ്ടാകുന്ന തൈകൾ, തണ്ടുകൾ എന്നിവയാണ് നടീൽവസ്തുക്കൾ. മണ്ണ്, മണൽ, ഇലപ്പൊടി എന്നിവ നിറച്ച് പോട്ടിങ് മിശ്രിതത്തിലാണ് ഇത് നടുന്നത്. ജൈവവളങ്ങളായ ചാണകപ്പൊടി, പച്ചിലവളം, പച്ചക്കറിവളം, എല്ലുപൊടി ഇലപ്പൊടി എന്നിവ വളമായി നൽകാവുന്നതാണ്. രാസവളങ്ങളാണ് നൽകുന്നതെങ്കിൽ 17:17:17 എന്ന മിശ്രിതം വെള്ളത്തിൽ കലക്കി ഇലകളിലും തണ്ടുകളിലും വീഴ്ത്താതെ തടത്തിൽ ഒഴിച്ചു നൽകാവുന്നതാണ്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഗ്ലോനിമ&oldid=3622617" എന്ന താളിൽനിന്ന് ശേഖരിച്ചത്