ഇന്ത്യൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞനാണ് അഖോരി സിൻഹ. മിനസോട്ട സർവകലാശാലയിലെ ജനിതക-കോശ ശാസ്ത്രവിഭാഗം പ്രൊഫസറായ അഖോരി സിൻഹയുടെ ബഹുമാനാർഥം അന്റാർട്ടിക്കയിലെ പർവതത്തിന് ഇദ്ദേഹത്തിന്റെ പേരു നൽകിയിരുന്നു. യുഎസ് ജിയോളജിക്കൽ സർവേയും അന്റാർട്ടിക്ക് നെയിംസ് ഉപദേശകസമിതിയും ചേർന്നാണ് അന്റാർട്ടിക്കയിലെ പർവതത്തിന് "മൗണ്ട് സിൻഹ" എന്ന് പേരിട്ടത്.

ജീവിതരേഖ തിരുത്തുക

ഡൽഹിയിൽനിന്ന് ബിഹാറിലേക്ക് കുടിയേറിയതാണ് പ്രൊഫസർ സിൻഹയുടെ കുടുംബം. അലഹബാദ് സർവകലാശാലയിൽനിന്ന് 1954ലാണ് സിൻഹ ബിരുദം നേടുന്നത്. പട്ന സർവകലാശാലയിൽനിന്ന് 1956ൽ ജന്തുശാസ്ത്രത്തിൽ എം.എസ്സി നേടിയശേഷം അന്റാർട്ടിക്ക് നാഷണൽ ഫൗണ്ടേഷൻ ക്ഷണപ്രകാരം അങ്ങോട്ടേക്ക് പോയി. [1]

അന്റാർട്ടിക്കയിലെ ബെല്ലിങ്ഷായുസൻ, അമുണ്ട്സെൻ സമുദ്രങ്ങളിലെ തിമിംഗിലങ്ങളും പക്ഷികളും നീർനായകളും ഉൾപ്പെടെയുള്ള മൃഗസമൂഹങ്ങളെ കുറിച്ചുള്ള പഠനങ്ങൾക്ക് നിർണായകമായ സംഭാവന നൽകി. ശാസ്ത്രപര്യവേക്ഷണത്തിനിടയ്ക്ക് 1971-72 കാലയളവിൽ നടത്തിയ കണ്ടെത്തലുകൾക്കാണ് അമേരിക്ക അദ്ദേഹത്തെ ആദരിച്ചത്. 990 മീറ്റർ ഉയരമുള്ള സിൻഹ പർവതം ഗൂഗിളോ മറ്റ് സെർച്ച് എൻജിനുകളോ ഉപയോഗിച്ച് ലോകത്തെവിടെയുള്ളവർക്കും കാണാൻ കഴിയും.

അവലംബം തിരുത്തുക

  1. "\"സിൻഹ പർവതം\" ഇന്ത്യയിലല്ല; അന്റാർട്ടിക്കയിൽ". http://www.deshabhimani.com. Retrieved 2 ജൂലൈ 2014. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=അഖോരി_സിൻഹ&oldid=2279743" എന്ന താളിൽനിന്ന് ശേഖരിച്ചത്