സംസ്കൃതപദമാണ്‌ അഖിൽ. ഇത് മറാത്തി, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ വ്യാപകമായുപയോഗിക്കുന്നു. ഇന്ത്യയിൽ പുരുഷന്മാർക്ക് നൽകി വരുന്ന സാധാരണവും പ്രചാരവുമുള്ള നാമമാണ്‌ അഖിൽ.

നിരുക്തം തിരുത്തുക

അഖിലം എന്ന സംസ്കൃത ത്രിലിംഗപദത്തിൽ നിന്നാണ് അഖിൽ എന്ന പദത്തിന്റെ ഉദ്ഭവം. 'സർവം' അഥവാ 'മുഴുവനായത്' എന്നാണ്‌ അഖിലം എന്ന പദത്തിന്റെ വാച്യാർഥം. സീമയോട് കൂടിയ സമ്പൂർണ്ണമായ ഒന്നിനെ കുറിക്കുവാനാണ്‌ അഖിലം എന്ന പദം ഉപയോഗിക്കുന്നത്. പദത്തിന്റെ സംസ്കൃതവിവക്ഷയിൽ 'അ'(ഉള്ളത്, കൂടെ) 'ഖ്'( ആകാശം, പരിധി/സീമ) 'ൽ'(ബന്ധിക്കപ്പെട്ടത് /ചേർക്കപ്പെട്ടത്). ഇതൊരു ഭാരതീയ പുരുഷ നാമമാണ്‌. ഇതിന്റെ സ്ത്രീനാമം മലയാളത്തിൽ 'അഖില' എന്നാണ്‌.

ഇത് എല്ലായിടത്തും ഉൾക്കൊള്ളുന്നതെന്ന അർത്ഥത്തിൽ പലതിന്റേയും നാമവിശേഷണമായും ചേർക്കാറുണ്ട്. ഉദ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ്, അഖില ഭാരതീയ സമ്മേളനം.

'ഖിലം' (മരുഭൂമി) അല്ലാത്തത് എന്നും ഇതിനു അർത്ഥം പറയാറുണ്ടു്. ചന്ദനവും അതുൾക്കൊള്ളുന്ന കുടുംബത്തേയും സൂചിപ്പിക്കാൻ അഖിൽ എന്ന പദം തമിഴിൽ ഉപയോഗിച്ച് കാണാറുണ്ട്(അകിലൻ). രാജസമാനൻ, പ്രപഞ്ചനാഥൻ എന്നിവയാണ്‌ മറ്റ് പദാർത്ഥങ്ങൾ.

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

 
Wiktionary
അഖിൽ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=അഖിൽ&oldid=3305617" എന്ന താളിൽനിന്ന് ശേഖരിച്ചത്