ഗ്രീസിലെ ഒരു ആദിമ ജനവിഭാഗം. ട്രോയ് കീഴടക്കിയ യവനൻമാരിൽപ്പെട്ടവരാണ് അക്കീയർ എന്ന് ഹോമർ പ്രസ്താവിക്കുന്നു. അക്കിലീസിന്റെ പിൻഗാമികൾ മാത്രമാണ് അക്കീയർ എന്ന് തൂസിഡൈഡിസ് (Thucydides) സൂചിപ്പിച്ചിട്ടുണ്ട്. ബി.സി. 14-13 ശതകത്തിൽ മൈസീനിയരുടെ പ്രവർത്തനങ്ങൾ ഉൾക്കൊണ്ടിരുന്ന മേഖലയാണ് അക്കീയരുടെ പ്രദേശമെന്ന് ഹോമറുടെ കൃതികളിലുണ്ട്. ബി.സി. 13-ം ശതകത്തിലെ ഹിറ്റൈറ്റു രേഖകളിൽ ഇവരെപ്പറ്റി പരാമർശമുണ്ട്. ഗ്രീസ് വൻകരയും പടിഞ്ഞാറൻ ദ്വീപുകളും ഇവരുടെ ശക്തികേന്ദ്രങ്ങളായിരുന്നു.[1]

അവലംബം തിരുത്തുക

  1. https://web.archive.org/web/20020202170423/http://homepage.mac.com/cparada/GML/ACHAEANS.html ACHAEANS

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കീയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കീയർ&oldid=3622502" എന്ന താളിൽനിന്ന് ശേഖരിച്ചത്