പ്രാചീന യവന നഗരരാഷ്ട്രങ്ങളിലൊന്നാണ് അക്കിയ. ഇപ്പോൾ ഗ്രീസിലെ ഒരു ഘടകസംസ്ഥാനമായ അക്കിയ കൊറിന്തിയൻ ഉൾക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. നിമ്നോന്നതമാണ് ഇവിടത്തെ ഭൂപ്രകൃതി. താഴ്വാരങ്ങൾ ഫലഭൂയിഷ്ഠവും, മുന്തിരി കൃഷിക്കു പറ്റിയതുമാണ്. ഒലിവ് വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു. ഉയർന്ന ഭാഗങ്ങൾ പൊതുവേ വനപ്രദേശങ്ങളാണ്.

Achaea Prefecture
Νομός Αχαΐας
Location of Achaea Prefecture in Greece
Location of Achaea Prefecture municipalities
Country:  ഗ്രീസ്
Capital: Patras
Periphery: West Greece
Population: 3,31,316 (2005) Ranked 5th
Area: 3,271.507 km² 
(1,263 sq.mi.) Ranked 14th
Density: 101 /km² 
(262 /sq.mi.) Ranked 9th
Number of municipalities: 21
Number of communities: 2
Postal codes: 25x xx - 26x xx
Area codes: 261, 269x
Licence plate code: ΑΖ, AX
ISO 3166-2 code: GR-13
Website: http://www.achaia.gr/
അക്കിയയിലെ ഒരു ഭൂപ്രദേശം

ബി.സി. മുന്നാം ശതകത്തിൽ അക്കീയൻ ലീഗ് സ്ഥാപിതമായതോടെ അക്കിയ ഗ്രീസിന്റെ രാഷ്ട്രീയകേന്ദ്രമായി. പ്രസ്തുത ലീഗിന്റെ നിയമമനുസരിച്ച് നഗരരാജ്യങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു ജനായത്ത കേന്ദ്രഭരണകൂടവും ഘടകരാജ്യങ്ങൾക്കു തുല്യപ്രാതിനിധ്യമുള്ള നിയമനിർമ്മാണസഭയും രൂപംകൊണ്ടു. എന്നാൽ ഒരു സംയുക്തസൈന്യമോ കേന്ദ്ര നികുതി സമ്പ്രദായമോ ആവിഷ്കരിക്കുവാൻ ലീഗിന് കഴിഞ്ഞില്ല. റോമാക്കാരുടെ ആക്രമണം (ബി.സി. 146) അക്കിയയുടെ പതനം കുറിച്ചു. അതിനുശേഷം കുറേക്കാലത്തേക്ക് ദക്ഷിണഗ്രീസ് പൊതുവേ അക്കിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.[1][2]

അവലംബം തിരുത്തുക

  1. http://www.achaea.com/main.php Archived 2010-09-17 at the Wayback Machine. Achaea, Dreams of Divine Lands.
  2. http://www.unrv.com/provinces/achaea.php Achaea

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കിയ&oldid=3622499" എന്ന താളിൽനിന്ന് ശേഖരിച്ചത്